75 ശതമാനം പുക ശമിപ്പിക്കാൻ കഴിഞ്ഞു ;മേയർ അനിൽ കുമാർ

 75 ശതമാനം പുക ശമിപ്പിക്കാൻ കഴിഞ്ഞു ;മേയർ അനിൽ കുമാർ

ബ്രഹ്‌മപുരത്തെ തീയണയ്ക്കാൻ ഊർജിത ശ്രമമെന്ന് കൊച്ചി മേയർ അനിൽ കുമാർ. നഗരസഭയും ജില്ലാ ഭരണ കൂടവും യോജിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. 75 ശതമാനം സ്ഥലങ്ങളിൽ പുക ശമിപ്പിക്കാൻ കഴിഞ്ഞു. രാത്രിയിലും പ്രവർത്തിക്കും.

ആരോഗ്യ സംബന്ധമായ കാര്യങ്ങളിലും ശക്തമായ ഇടപെടൽ നടത്തും.വായു മലിനീകരണത്തെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക് നിർദേശം നൽകും. മാലിന്യ നീക്കം തടസപ്പെട്ട അവസ്ഥ ഉണ്ട്. പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

Ananthu Santhosh

https://newscom.live/