ഹോളി ആഘോഷിച്ച് ചര്‍മത്തില്‍ മുഴുവന്‍ പാടുകളായോ? ചര്‍മം പഴയപടിയാക്കാന്‍ ഈ പാനീയങ്ങള്‍

 ഹോളി ആഘോഷിച്ച് ചര്‍മത്തില്‍ മുഴുവന്‍ പാടുകളായോ? ചര്‍മം പഴയപടിയാക്കാന്‍ ഈ പാനീയങ്ങള്‍

ആദ്യത്തേത് ചുരയ്ക്ക ജ്യൂസാണ്. ഉയർന്ന ജലാംശവും കാൽസ്യവും സിങ്കും കൂടാതെ വിറ്റാമിൻ സി, കെ എന്നിവയാലും സമ്പന്നമാണ് ചുരയ്ക്കയെന്ന് ന്യൂട്രീഷനിസ്റ്റ് അഞ്ചു സൂദ് പറയുന്നു. ഹോളിക്ക് ശേഷം കുരുക്കൾ മായ്ക്കാനും ചർമത്തെ പഴയപടിയാക്കാനും പറ്റിയ ഏറ്റവും നല്ല പൊടിക്കൈ ചുരയ്ക്ക ജ്യൂസാണ്. രണ്ടാമത്തേതാണ് വെള്ളരിക്ക ജ്യൂസ്. ചർമത്തിന്റെ മൊത്തത്തിലുള്ള പരിപാലനത്തിന് ഉത്തമമാണ് വെള്ളരിക്ക. ഇതിന്റെ ആന്റി-ഓക്സിഡന്റ്, ആന്റി-ഇൻഫ്ളമേറ്ററി സവിശേഷതകൾ ചർമത്തിലെ ചുവന്ന പാടുകളും നീരുമെല്ലാം ഇല്ലാതാക്കുന്നുവെന്ന് ന്യൂട്രീഷനിസ്റ്റ് ശിൽപ അറോറ പറയുന്നു.

ജിഞ്ചർ-ലെമൺ ടീയാണ് മൂന്നാമത്തേത്. നാരങ്ങയ്ക്ക് സ്വതവേ ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ഇഞ്ചിയുടെ സ്കിൻ ഗ്ലോയിങ് കഴിവും പ്രസിദ്ധമാണ്. ഇവ രണ്ടും ഒത്തുചേർന്നാൽ ചർമത്തിന് ഇരട്ടിഫലം ചെയ്യും. നാരങ്ങയ്ക്കും പുതിനയിലയ്ക്കുമൊപ്പം തേങ്ങാവെള്ളം കുടിയ്ക്കുന്നത് ചർമത്തിലെ നിർജലീകരണം തടയുകയും ചർമത്തെ ചെറുപ്പമാക്കി നിലനിർത്തുകയും ചെയ്യും. തകരാറിലായ ചർമകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ അത്യാവശം വേണ്ടത് വിറ്റാമിൻ എയാണ്. തണ്ണിമത്തൻ ജ്യൂസ് വിറ്റാമിൻ എയുടെ കലവറയാണ്. വിറ്റാമിൻ സിയും ധാരാളമായുണ്ട്. ഇത് ചർമാരോഗ്യത്തിന് ഉത്തമമാണ്. ചർമത്തിന്റെ ആരോഗ്യം പരിപാലിക്കൽ നമ്മുടെ ഉത്തരവാദിത്വമായി കണ്ട് ഇവയൊക്ക ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

Keerthi