എപ്പോഴും വിശക്കുന്നുണ്ടോ? അമിതമായ വിശപ്പിന് കാരണം എന്താണ്?
ആഹാരം കഴിച്ചിട്ടും വിശപ്പ് മാറാത്തതും അൽപനേരം കഴിഞ്ഞ് വീണ്ടും കഴിക്കാൻ തോന്നുന്നതും അമിത ആഹാരത്തിനു കാരണമാകുന്നു. ഇത് സ്വാഭികമാണോ അല്ലയോ എന്ന ആശങ്കകൾ പലരും പലരിലുമുണ്ട്. പലപ്പോഴും വിശന്നുകൊണ്ടിരിക്കുന്നത് ഭക്ഷണ ക്രമത്തിലെ പ്രോട്ടീൻ കുറവ്,സമ്മർദ്ദം, ഉറക്കക്കുറവ്, ഹോർമോണിലെ മാറ്റങ്ങൾ എന്നിവ കാരണമാകാം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക ദിവസവും കഴിക്കുന്ന ആഹാരത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് വിശപ്പ് തോന്നിപ്പിക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തെ കുറയ്ക്കുന്നതാണ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. മുട്ട മീൻ, ഇറച്ചി പാൽ വിത്തുകൾ പയർ വർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ ധാന്യങ്ങൾ എന്നിവ പ്രോട്ടീട്ടുകളുടെ കലവറയാണ്. ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങൾ, അല്ലെങ്കിൽ നാരുകളില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് പെട്ടെന്ന് വിശപ്പ് തോന്നുന്നതിന് കാരണമാകും.ബിസ്ക്കറ്റ്, കേക്കുകൾ ബേക്കറി പലഹാരങ്ങൾ എന്നിവയിൽ നാരുകളോ, വിറ്റാമിനുകളോ അടങ്ങിയിട്ടില്ല. കാലുകൾ ഇല്ലാത്ത ഭക്ഷണം പെട്ടെന്ന് ദഹിക്കുകയും ചെയ്യുന്നു. ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ ചില ഫാറ്റി ആസിഡുകൾക്ക് വിശപ്പിനെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.