വൃക്കയെ പൊന്നു പോലെ കാക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

 വൃക്കയെ പൊന്നു പോലെ കാക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

.വെള്ളം കുടിക്കാൻ നമ്മളില്‍ പലർക്കും മടിയാണ്. ഒരു ദിവസം എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വൃക്കകളുടെ ആരോഗ്യത്തിന് വെള്ളം കുടിക്കുക എന്നതു പ്രധാനമാണ്.
.നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാബേജ്. ഹൃദ്രോഗം, വൃക്ക തകരാറുകൾ എന്നിവയെ അകറ്റാന്‍ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
.വിറ്റാമിന്‍ സി, ഫോളേറ്റ് ഇവ ധാരാളം അടങ്ങിയ കോളിഫ്ലവര്‍ വൃക്കകളുടെ ആരോഗ്യത്തിന് ഏറേ സഹായകമാണ്.
.ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ സി, ബി 6, എ, ഫോളിക് ആസിഡ്, ഫൈബർ എന്നിവയും ചുവന്ന കാപ്സിക്കത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
.ഭക്ഷണത്തില്‍ ഉള്ളി/സവാള ധാരാളമായി ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ പ്രവർത്തനത്തിനു സഹായകമാകും. ഉള്ളിയില്‍ പൊട്ടാസ്യം കുറവാണ് എന്നുമാത്രമല്ല, ഇതിലടങ്ങിയ ക്രോമിയം കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് ഇവയുടെ ഉപാപചയത്തിന് സഹായിക്കുന്നു.
.വെളുത്തുള്ളിയും ഡയറ്റില്‍ പരമാവധി ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
.ആപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ. വിറ്റാമിനുകളും ധാതുക്കളും, നാരുകളുമുള്ള ആപ്പിളിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. ഒപ്പം ഹൃദോഗസാധ്യതയെ അകറ്റുകയും വൃക്കകൾക്ക് വേണ്ട സംരക്ഷണം നല്‍കുകയും ചെയ്യും.
.വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകൾ, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ സ്ട്രോബറി ഹൃദയം, വൃക്കകൾ എന്നിവയെ ആരോഗ്യമുള്ളതാക്കുന്നു.
.ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ബ്ലൂബെറി. വൃക്കകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്.

Keerthi