ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ശരീരത്തിനു സംഭവിക്കുന്നത്

 ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ശരീരത്തിനു സംഭവിക്കുന്നത്

∙ കാൻസർ സാധ്യത കുറയ്ക്കുന്നു:ചിലയിനം കാൻസറുകൾക്ക് കാരണം പഞ്ചസാരയുടെ അമിതോപയോഗമാണ്. പ്രത്യേകിച്ചും സ്തനാർബുദത്തിന് ഒരു കാരണമാണിത്. പഞ്ചസാര ഒഴിവാക്കുന്നത് കാൻസർ സാധ്യത കുറയ്ക്കും.
∙ഊർജം വർധിക്കുന്നു:പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, കുക്കീസ്, ചിപ്സ്, കേക്ക് തുടങ്ങിയവയിലെല്ലാം റിഫൈൻഡ് ഷുഗർ ആണുള്ളത്. ഇത് ആലസ്യവും മന്ദതയും ഉണ്ടാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ നമ്മുടെ ഊർജനില വർധിക്കും.
∙മെച്ചപ്പെട്ട ഉദരാരോഗ്യം:വയറ് കമ്പിക്കൽ, ദഹനപ്രശ്നങ്ങൾ ഇവയെല്ലാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ പഞ്ചസാര കഴിക്കാതിരിക്കാം. ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടും. ഉദരത്തിലെ നല്ല ബാക്ടീരിയയുടെ എണ്ണം കൂടാനും കാരണമാകും.
∙പല്ലുകളുടെ ആരോഗ്യം:പഞ്ചസാര ഒഴിവാക്കിയാൽ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടും. ദിവസവും പഞ്ചസാര കഴിക്കാതെ പകരം പനംചക്കര, ശർക്കര, ഓർഗാനിക് ഹണി തുടങ്ങിയവ ഉപയോഗിക്കാം.

Keerthi