ശരീരത്തിലെ പഴുപ്പ് നിയന്ത്രിക്കുന്ന ഭക്ഷണവിഭവങ്ങള്‍

 ശരീരത്തിലെ പഴുപ്പ് നിയന്ത്രിക്കുന്ന ഭക്ഷണവിഭവങ്ങള്‍

1 ബെറി പഴങ്ങള്‍ :ബെറിപഴങ്ങളിലെ ആന്തോസയാനിന്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകള്‍ പഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും. ബെറിപഴങ്ങളിലെ ആന്തോസയാനിന്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകള്‍ പഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും.
2 ബ്രക്കോളി:ആരോഗ്യകരമായ ഭക്ഷണക്രമത്തിന്‍റെ ഒഴിച്ച് കൂടാനാകാത്ത വിഭവമാണ് ഇന്ന് ബ്രക്കോളി. ഇവയുടെ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും പ്രശസ്തമാണ്.
3 കാപ്സിക്കം:പച്ച, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ പല നിറത്തിലുള്ള കാപ്സിക്കങ്ങളില്‍ ക്വെര്‍സെറ്റിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇത് പഴുപ്പ് നിയന്ത്രിക്കുക മാത്രമല്ല വാര്‍ധക്യത്തിന്‍റെ വേഗവും കുറയ്ക്കും.
4 കൂണ്‍:പോളിസാക്കറൈഡ്സ്, ഫിനോളിക്, ഇന്‍ഡോളിക് സംയുക്തങ്ങള്‍ അടങ്ങിയ കൂണും പഴുപ്പിനെ നിയന്ത്രിക്കുന്നതാണ്.
5 മുന്തിരി:ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള മുന്തിരി ഹൃദ്രോഗം, പ്രമേഹം, അല്‍സ്ഹൈമേഴ്സ്, നേത്ര രോഗങ്ങള്‍ എന്നിവയെയും തടയാന്‍ സഹായിക്കുന്നു.
6 മഞ്ഞള്‍:മഞ്ഞളിന്‍റെ അണുനാശന ഗുണങ്ങളെ കുറിച്ച് ഏവര്‍ക്കും അറിവുള്ളതാണ്. ഇതിലെ കുര്‍കുമിന്‍ അണുബാധയെയും പഴുപ്പിനെയും നിയന്ത്രിക്കാന്‍ ശേഷിയുള്ളതാണ്.
7 തക്കാളി:വിവിധ തരം അര്‍ബുദങ്ങളുമായി ബന്ധപ്പെട്ട പഴുപ്പിനെയും അണുബാധയെയും കുറയ്ക്കാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപൈന്‍ സഹായിക്കും.
8 ഗ്രീന്‍ ടീ:ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റച്ചിനുകളും പഴുപ്പിനെ കുറയ്ക്കുന്ന ഘടകമാണ്. ഇജിസിജി എന്ന വളരെ ശക്തമായ കാറ്റച്ചിനുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
9 ഒലീവ് എണ്ണ:ആന്‍റി ഇന്‍ഫ്ളമേറ്ററി മരുന്നായ ഐബുപ്രൂഫന്‍റെ അതേ ഗുണങ്ങളുള്ളതാണ് ഒലീവ് എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒലിയോക്യാന്തല്‍. ഇതും പഴുപ്പിനെയും അണുബാധയെയും നിയന്ത്രിക്കും.
10 ഫാറ്റി ഫിഷ്:സാല്‍മണ്‍, ട്യൂണ തുടങ്ങിയ മീനുകളില്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.

Keerthi