അറിയാം കറുവയിലയുടെ ആരോഗ്യഗുണങ്ങൾ
1 തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കുന്നു:ഉണങ്ങിയ കറുവയില കത്തിച്ച പുക ശ്വസിക്കുന്നത് നാഡീ സംവിധാനത്തെ ശാന്തമാക്കുന്നു. മാനസിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. കറുവയിലയിലടങ്ങിയ എസ്സൻഷ്യൽ ഓയിലുകൾ ശരീരത്തിനും മനസ്സിനും ശാന്തതയേകുന്നു. കറുവയില ഒരു ആന്റിഡിപ്രസന്റായി പ്രവർത്തിച്ച് ഒരാളുടെ മാനസികനിലയെ ഉയർത്തുന്നു. കൂടാതെ ഉത്കണ്ഠയും സമ്മർദവും അകറ്റുന്നു.
2 രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു:ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ കറുവയിലയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. അവ പാൻക്രിയാറ്റിക് ബീറ്റാകോശങ്ങളുടെ നാശം തടയുകയും ഇൻസുലിന്റെ ഉൽപാദനം വർധിപ്പിക്കുകയും ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക്, ദീർഘകാലമായുള്ള പ്രമേഹം മൂലമുണ്ടാകുന്ന കേടുപാടുകൾ തടയാനും കറുവയിലയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള് പറയുന്നു.
3 ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു:എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും കറുവയില സഹായിക്കുന്നു. ഇത് ഹൃദ്രോഗസാധ്യതയും കുറയ്ക്കുന്നു. കറുവയിലയിൽ ധാരാളം കഫേയിക് ആസിഡും റൂട്ടിനും ഉണ്ട്. ഇവ കാപ്പില്ലറി വോൾസിനെ ശക്തിപ്പെടുത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
4 ഇൻഫ്ലമേഷൻ കുറയ്ക്കുന്നു:ഗുരുതരമായ ഇൻഫ്ലമേഷൻ (വീക്കം) നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. ഇവയ്ക്ക് ഒരു പരിഹാരമാണ് കറുവയില. കറുവയിലയിൽ അടങ്ങിയ ഒരു ഫൈറ്റോ ന്യൂട്രിയന്റ് ആയ parthenolide ൽ ധാരാളം വൈറ്റമിൻ എ ഉണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ഈ ഫൈറ്റോന്യൂട്രിയന്റ്, കറുവയിലയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ഇതുവഴി സന്ധിവാതം, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
5 ദഹനം മെച്ചപ്പെടുത്തുന്നു:ദഹനപ്രശ്നങ്ങൾ അകറ്റാൻ കറുവയില സഹായിക്കും. ഉദരത്തിലെ വിഷാംശങ്ങളെയെല്ലാം അകറ്റും. ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) മൂലം വിഷമിക്കുന്നവർക്ക് കറുവയിലച്ചായ ഗുണം ചെയ്യും. ചില സങ്കീർണ പ്രോട്ടീനുകളെ ശരീരത്തിന് ദഹിപ്പിക്കാൻ സാധിക്കാതെ വരുമ്പോൾ കറുവയിലയ്ക്ക് അവയെ വിഘടിപ്പിക്കാനുള്ള കഴിവുണ്ട്.