കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോഗിക്കാം
1.പഴുത്ത പഴം നന്നായി ഉടച്ചെടുത്ത് അതിലേയ്ക്ക് രണ്ട് സ്പൂൺ വീതം തൈരും തേനും ചേർക്കുക. അര മണിക്കൂർ നേരം ഈ പാക്ക് തലയോട്ടിയിൽ ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് ഇടാം.
2.ഒലിവ് ഓയിൽ തൈരിനോടൊപ്പം ചേർക്കുന്നത് മുടി വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിനായി തൈരിൽ രണ്ട് സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി, നന്നായി ഉണക്കിയ ശേഷം ഈ മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കണം. ചെറുതായി മസ്സാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കാം.
3.ഒരു മുട്ടയുടെ വെള്ള രണ്ടോ മൂന്നോ സ്പൂൺ തൈര് ചേർത്തിളക്കി അര മണിക്കൂർ കഴിഞ്ഞ് ഇത് ശിരോ ചർമം മുതൽ മുടിയിഴകളുടെ അറ്റം വരെ തേച്ചു പിടിപ്പിക്കണം. അര മണിക്കൂറിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് ഇരട്ടി ഫലം നൽകും. മുട്ടയുടെ മണം മുടിയിൽ നിന്ന് പോകാൻ നല്ലൊരു ഷാംപൂ ഉപയോഗിക്കാം.