തമിഴ്നാട്ടിൽ അതിഥി തൊഴിലാളികളുടെ കൂട്ട പലായനം
തമിഴ്നാട്ടിൽ ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് വ്യാജപ്രചാരണത്തെ തുടർന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോകുന്നു. തിരുപ്പൂരിൽ അതിഥി തൊഴിലാളി ട്രെയിൻ ഇടിച്ച സംഭവം കൊലപാതകം എന്ന് പ്രചരിപ്പിച്ചും മറ്റുചില അക്രമ സംഭവങ്ങളുടെ വീഡിയോ പ്രചരിപ്പിച്ചുമാണ് ഭീതി പരത്തുന്നത്. വ്യാജ പ്രചാരണം നടത്തിയ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.