ആമസോൺ പേക്ക് റിസർവ് ബാങ്കിന്റെ പിഴ
ആമസോൺ പേയിൽ നിന്നും 3.06 കോടി രൂപ റിസർവ് ബാങ്ക് പിഴ ഈടാക്കി. റിസർവ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവന പ്രകാരം കെ.വൈ.സി നിർദ്ദേശങ്ങളും പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രക്ഷന്‍സിൽ പറഞ്ഞിരിക്കുന്ന ചില മാനദണ്ഡങ്ങളും ആമസോൺ പേ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റിസർവ് ബാങ്ക് ആമസോണ്‍ പേക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് 3.06 കോടി രൂപ പിഴ ചുമത്തിയത്. 2007 ലെ പേയ്മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റിലെ സെക്ഷന്‍ 30 അടിസ്ഥാനമാക്കിയുള്ള അധികാരം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചത്.