റ​മ​ദാ​നി​ല്‍ സം​ഭാ​വ​ന പി​രി​ക്കു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം

 റ​മ​ദാ​നി​ല്‍ സം​ഭാ​വ​ന പി​രി​ക്കു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം

കുവൈറ്റിൽ റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ സം​ഭാ​വ​ന പി​രി​ക്കു​ന്ന​തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം. അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സാ​മൂ​ഹി​ക തൊ​ഴി​ൽ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് അ​നു​മ​തി ക​ര​സ്ഥ​മാ​ക്കി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കാ​ണ് പ​ണം പി​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​വു​ക​യെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ല്‍ അ​ന്‍ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ചാ​രി​റ്റി ഏ​ജ​ൻ​സി​യു​ടെ ആ​സ്ഥാ​ന​ങ്ങ​ളി​ലും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​ന്‍ സാ​മൂ​ഹി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മാ​ണ്‌. അ​തോ​ടൊ​പ്പം പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് പ​ണം പി​രി​ക്കു​ന്ന​വ​ര്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​മ്മ​ത​പ​ത്ര​വും ചാ​രി​റ്റി ഏ​ജ​ൻ​സി​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡും പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ഓ​ൺ​ലൈ​ൻ, ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ, കെ-​നെ​റ്റ് സം​വി​ധാ​നം എ​ന്നി​വ വ​ഴി​യാ​യി​രി​ക്ക​ണം സം​ഭാ​വ​ന​ക​ൾ ന​ല്‍കേ​ണ്ട​ത്. വ്യ​ക്തി​ക​ളി​ൽ​ നി​ന്ന് ക​റ​ൻ​സി​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന രീ​തി അ​നു​വ​ദി​ക്കി​ല്ല.

പ​ണം ന​ല്‍കു​ന്ന​യാ​ളു​ടെ പൂ​ര്‍ണ വി​വ​ര​ങ്ങ​ള്‍ ചാ​രി​റ്റി ഏ​ജ​ൻ​സി​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും സം​ഭാ​വ​ന ന​ല്‍കു​ന്ന​യാ​ള്‍ക്ക് ര​സീ​ത് ന​ല്‍ക​ണ​മെ​ന്നും സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വു​ക​ളും ചൂ​ഷ​ണ​വും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ര്‍പ്പെ​ടു​ത്തി​യ​ത്.