സപ്പോട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
- കണ്ണുകൾക്ക് – സപ്പോട്ടയിൽ വൈറ്റമിൻ എ ധാരാളം ഉണ്ട്. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കുന്നു. വൈറ്റമിൻ സി ഉള്ളതിനാൽ രോഗപ്രതിരോധശക്തിയേകുന്നു. ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുന്നു.
- ഊർജ്ജദായകം– സപ്പോട്ടയിലടങ്ങിയ ഫ്രക്ടോസ്, സുക്രോസ് ഇവ ഊർജ്ജമേകുന്നു.
- ഗർഭിണികൾക്ക് – വൈറ്റമിൻ എ, കാർബോഹൈഡ്രേറ്റ് ഇവ അടങ്ങിയതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നല്ലതാണ്. ഉദരസംബന്ധമായ അസുഖങ്ങൾക്കും പരിഹാരമാണിത്. ഗർഭിണികൾക്ക് രാവിലെയുണ്ടാകുന്ന അസ്വസ്ഥതകൾക്കും ഗർഭകാലത്തെ ക്ഷീണത്തിനും എല്ലാം പരിഹാരമേകാൻ സപ്പോട്ട സഹായിക്കും. കൊളാജന്റെ നിർമാണത്തിനും ഇത് സഹായിക്കും.
- ശരീരഭാരം നിയന്ത്രിക്കുന്നു– ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താന്‍ സഹായിക്കുന്നു. അമിതഭാരം കുറയ്ക്കുന്നു.
- ഇൻഫ്ലമേഷൻ കുറയ്ക്കുന്നു – സപ്പോട്ടയിൽ ധാരാളമായി ടാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്.
- ദഹനത്തിന് – സപ്പോട്ടയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ മലബന്ധം അകറ്റുന്നു.
- കാന്‍സറിന് – ജീവകം എ, ബി, സി എന്നിവയും ആന്റി ഓക്സിഡന്റുകളും സപ്പോട്ടയിൽ ധാരാളം ഉണ്ട്. വായിലെ കാൻസർ ഉൾപ്പെടെയുള്ളവ തടയാൻ ഇതിനു കഴിയും.
- എല്ലുകൾക്ക് – സപ്പോട്ടയിൽ കാത്സ്യം, ഫോസ്ഫറസ്, അയൺ ഇവ ധാരാളം ഉണ്ട്. ഇത് എല്ലുകളെ ശക്തമാക്കുന്നു. അയൺ, ഫോളേറ്റുകൾ, കോപ്പർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സെലെനിയം എന്നീ ധാതുക്കളും ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.
- രക്തസമ്മർദം – സപ്പോട്ടയിലെ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയുന്നു.
- സൗന്ദര്യവർധനവിന് – ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ വർധനവിനും സപ്പോട്ട സഹായിക്കും. സപ്പോട്ട പതിവായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. ഇത് തലമുടിയെയും ചർമത്തെയും ആരോഗ്യമുള്ളതാക്കും. ചർമത്തിലെ ചുളിവുകൾ അകറ്റാനും സഹായിക്കും.