30 വയസ്സിന് ശേഷം സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ

 30 വയസ്സിന് ശേഷം സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ

1 ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ:സ്ത്രീകളുടെ ഹൃദയങ്ങൾ പുരുഷന്മാരുടെ ഹൃദയങ്ങളേക്കാൾ ചെറുതാണ്. അവരുടെ ഹൃദയമിടിപ്പ് താരതമ്യേന വേഗതയുള്ളതും മിനിറ്റിൽ 78 മുതൽ 82 സ്പന്ദനങ്ങൾ വരെ മിടിക്കാനും കഴിയും. എല്ലാ ലക്ഷണങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുക, ശാരീരിക മാറ്റങ്ങളിൽ ശ്രദ്ധ ചെലുത്തുക, ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക എന്നിവ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിന് സഹായകമാണ്.
2 പ്രമേഹം:പൊണ്ണത്തടി, ഹോർമോൺ വ്യതിയാനങ്ങൾ, പാരമ്പര്യം, ഗർഭകാലത്തെ പ്രമേഹം തുടങ്ങി ഒന്നിലധികം ഘടകങ്ങൾ കാരണം സ്ത്രീകൾക്ക് പ്രമേഹ സാധ്യത കൂടുതലാണ്. സ്ത്രീകളിലെ പ്രമേഹ നിയന്ത്രണവും വ്യത്യസ്തമായിരിക്കും. കാരണം അവർക്ക് യുടിഐകളും യീസ്റ്റ് അണുബാധകളും, ആർത്തവവിരാമത്തിന്റെ സങ്കീർണതകൾ എന്നിവ ഉണ്ടാകാം. അത് കൊണ്ട് തന്നെ ഫിറ്റ്നസ്, ഭക്ഷണ ശീലങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുകയും പ്രമേഹം ഉണ്ടാകുന്നത് തടയുകയും വേണം. ഇല്ലെങ്കിൽ അത് മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
3 കാൻസർ:കഴിഞ്ഞ വർഷം 2.3 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്തനാർബുദത്തിന്റെ പകുതി കേസുകളും സംഭവിക്കുന്നത് പാരമ്പര്യം അല്ലെങ്കിൽ റേഡിയേഷൻ എക്സ്പോഷർ പോലുള്ള അപകടസാധ്യത ഘടകങ്ങളില്ലാത്ത സ്ത്രീകളിലാണ്. 40 വയസ്സിന് മുകളിലുള്ള സ്ത്രീകളും രണ്ട് വർഷം കൂടുമ്പോൾ സ്തനാർബുദ പരിശോധനയ്ക്ക് വിധേയരാകണം.
4 ഓസ്റ്റിയോപൊറോസിസ്:അസ്ഥികൾ ക്രമേണ ദുർബലമാവുകയും പൊട്ടുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണിത്. ഇത് ഒടിവുകൾക്ക് കാരണമാകുന്നു. ആരോഗ്യകരമായ അസ്ഥി സാന്ദ്രതയ്ക്ക് ഈസ്ട്രജൻ ആവശ്യമാണ്, ആർത്തവവിരാമത്തിന് ശേഷം അതിന്റെ അഭാവം അസ്ഥി പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കാൽസ്യത്തിന്റെ അഭാവം, സന്ധിവാതം, പുകവലിയും മദ്യപാനവും പോലുള്ള കാരണങ്ങളാൽ ഓസ്റ്റിയോപൊറോസിസ് ചെറുപ്പത്തിൽ തന്നെ സംഭവിക്കാം.
5 തെെറോയ്ഡ്:തൊണ്ടയ്ക്ക് സമീപം ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ത്രീകൾക്ക് തൈറോയ്ഡ് തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് സാധാരണയായി അയോഡിൻറെ കുറവ് അല്ലെങ്കിൽ സ്വയം രോഗപ്രതിരോധ രോഗങ്ങൾ മൂലമാണ് ഉണ്ടാകുന്നത്.

Keerthi