ദിവസവും മൂന്ന് മാതളം വീതം കഴിക്കാം; അറിയാം ഗുണങ്ങള്‍
1 കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. അങ്ങനെയും ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2 ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്.
3 മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങാ ജ്യൂസ് മികച്ചതാണ്.
4 വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്.
5 ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.