നടൻ മിഥുനെ ബാധിച്ച ബെൽസ് പാൾസി: പ്രധാനപ്പെട്ട ലക്ഷണങ്ങൾ
മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണ് ബെൽസ് പാൾസി എന്ന് പറയുന്നത്. ഈ രോഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. ഇത് സാധാരണയായി 15 നും 60 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ട് വരുന്നത്.
സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കുടിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.
വരണ്ട കണ്ണുകൾ.
മുഖത്തോ ചെവിയിലോ വേദന.
തലവേദന
രുചി നഷ്ടപ്പെടുക.
ചെവിയിൽ മുഴങ്ങുന്ന ശബ്ദം തോന്നുക.പൂർണ്ണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് മുൻപ് ഈ അസുഖം വന്നപ്പോൾ ഇത് ചർച്ചയായിരുന്നു.