തൈറോയ്‌ഡ് രോഗമുള്ളവർ ഒഴിവാക്കണം ഈ ഭക്ഷണങ്ങൾ

 തൈറോയ്‌ഡ് രോഗമുള്ളവർ ഒഴിവാക്കണം ഈ ഭക്ഷണങ്ങൾ

കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി എന്നിവയിൽ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്‌ട്രോജനുകൾ എന്ന ചില സംയുക്‌തങ്ങൾ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുകൾ, ഫ്ലാറനോയിഡുകൾ എന്നിവയാണ് പ്രധാന ഗോയിട്രോജനുകൾ.കാബേജ്, കപ്പ, കോളിഫ്ലവർ എന്നിവ തുടരെ ഉപയോഗിക്കുമ്പോൾ ഈ ഗോയിട്രോജനുകൾ അയഡിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്‌ഡ് പ്രശ്‌നങ്ങളില്ലാത്തവർക്ക് ഇവ കഴിക്കാം.കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുകൾ ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ലൻ. കടുകിന്റെ ഉപയോഗം പൊതുവെ കുറവാണല്ലോ. കപ്പ പതിവായി കഴിക്കുന്നവരിൽ ഗോയിറ്റർ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്‌നകാരി. കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും. മീനിൽ അയഡിൻ സമൃദ്ധമായുണ്ട്.

Keerthi