ചർമം തിളങ്ങാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

 ചർമം തിളങ്ങാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ
  1. ദിവസവും കഴിക്കാം ഒരു നെല്ലിക്ക:നെല്ലിക്ക കരളിലെ വിഷാംശങ്ങളെ നീക്കുന്നു. ദഹനത്തിനു സഹായിക്കുന്നു. ജീവകം സി ധാരാളമുള്ള നെല്ലിക്കയിലെ ധാതുക്കളും ചർമത്തിനു നല്ലതാണ്.
  2. ഒന്നോ രണ്ടോ കപ്പ് തൈര്:ആരോഗ്യമുള്ള ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ശരീരത്തിന് പ്രോബയോട്ടിക്സ് നൽകുന്നു. കൊളാജന്റെ ഉൽപ്പാദനത്തിന് യോഗർട്ട് സഹായിക്കുന്നു. ചർമകോശങ്ങളുടെ കേടുപാടുകൾ പരിഹരിച്ച് ആരോഗ്യമുള്ളതാക്കാൻ കൊളാജൻ സഹായിക്കും.
  3. ഓറഞ്ച്:വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ ഓറഞ്ച് കൊളാജന്റെ ഉൽപ്പാദനം വർധിക്കാൻ സഹായിക്കുകയും ചർമത്തിലെ ചുളിവുകൾ അകറ്റുകയും ചെയ്യും. ദിവസം ആവശ്യമായ വൈറ്റമിൻ സി യുടെ 116.2 ശതമാനം ഓറഞ്ചിൽ നിന്നു ലഭിക്കും.
  4. മത്സ്യം:അയല, കോര (salmon) മുതലായ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയവയാണ്. ഇവ ചർമം വരളുന്നതിനെയും ചുവന്നു തുടിക്കുന്നതിനെയും തടയുന്നു. മത്സ്യം കഴിക്കാത്ത ആളുകളാണെങ്കിൽ വാൽനട്ട് കഴിക്കാം.
  5. ഗോതമ്പ് പരിപ്പ് :ദിവസവും ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തിയാല്‍ ബി വൈറ്റമിനായ ബയോട്ടിന്റെ അഭാവം തടയാം. ബയോട്ടിന്റെ അഭാവം, ചർമത്തെ വരണ്ടതാക്കും. കൂടാതെ സിങ്കും ഇതിൽ ധാരാളമുണ്ട്. ഇത് മുഖക്കുരു തടയാനും സഹായിക്കും.

Keerthi