ഈ പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കരുത്
- പലപ്പോഴും പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേർത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാൽ ഇത് ഒഴിവാക്കണം. കാരണം വിളർച്ച ഉണ്ടാകാനും ഹീമോഗ്ലോബിൻ അസന്തുലനത്തിനും ഇത് കാരണമാകും.
- പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാൻ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.
3.ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാൽ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും. - ഈ പഴങ്ങൾ ഒരുമിച്ചു കഴിച്ചാൽ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാൻ സാധ്യത കൂടുതലാണ്.
- പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. പാൽ പൈനാപ്പിളിനൊപ്പം കഴിച്ചാൽ ആരോഗ്യത്തിനു ദോഷം ചെയ്യും. ഗ്യാസ്ട്രബിൾ, വയറു വേദന, ഓക്കാനം, തലവേദന, അണുബാധകൾ ഇവയ്ക്കു കാരണമാകും.
ഇനി പഴങ്ങൾ കഴിക്കുമ്പോൾ ഈ കോംപിനേഷനുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം.