‘സ്മാ​ർ​ട്ടാ​കാ​ൻ’ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം

 ‘സ്മാ​ർ​ട്ടാ​കാ​ൻ’ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം

അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഈ ​വ​ർ​ഷം മു​ത​ൽ യാ​ത്ര​ക്കാ​രു​ടെ മു​ഖം തി​രി​ച്ച​റി​യ​ൽ സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്ന് ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​യോ​മെ​ട്രി​ക്​ സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് പു​തി​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും മു​ഖം തി​രി​ച്ച​റി​യ​ൽ പ​ദ്ധ​തി​യു​ടെ മു​ന്നൊ​രു​ക്കം 50 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നും അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ഷെയ്ഖ് ഫൈ​സ​ൽ ബി​ൻ സൗ​ദ് അ​ൽ ഖാ​സി​മി പ​റ​ഞ്ഞു. 2022ൽ ​ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 84.73 ശ​ത​മാ​നം വ​ർ​ധി​ച്ച് 1.3 കോ​ടി​യി​ലെ​ത്തി​യി​രു​ന്നു. 2021ൽ 57,679 ​ആ​യി​രു​ന്ന വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 2022ൽ 51.69 ​ശ​ത​മാ​നം വ​ർ​ധി​ച്ച് 87,495ലും ​എ​ത്തി​യി​രു​ന്നു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം​കൂ​ടി വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ലി സ​ലിം അ​ൽ മി​ദ്ഫ പ​റ​ഞ്ഞു.