ആപ്പിൾ ഇരിപ്പുണ്ടോ? വെറൈറ്റി പച്ചടി ആയാലോ?

 ആപ്പിൾ ഇരിപ്പുണ്ടോ? വെറൈറ്റി പച്ചടി ആയാലോ?

ആവശ്യമായ ചേരുവകൾ
ആപ്പിൾ – 1
തേങ്ങ ചിരകിയത് – കാൽ കപ്പ്
തൈര് – 2 ടേബിൾ സ്പൂൺ
കടുക് – കാൽ ടീസ്പൂൺ
ജീരകം -കാൽ ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
പഞ്ചസാര – രണ്ട് ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം
ആപ്പിൾ തൊലി കളഞ്ഞ് ചെറുതായി മുറിക്കണം. ഒരു പാത്രത്തിൽ കാൽകപ്പ് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക. ചിരകിയ തേങ്ങയും കടുകും ജീരകവും പച്ചമുളകും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. വെന്തു വരുന്ന ആപ്പിൾ കഷ്ണങ്ങളെ ഒരു തവികൊണ്ട് ഉടച്ചെടുക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് പച്ചമണം മാറുന്നതുവരെ വേവിക്കണം. സ്റ്റൗ ഓഫ് ചെയ്തശേഷം തൈരും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടായ എണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് താളിച്ച് പച്ചടിയിലേക്ക് ഒഴിക്കുക. ആപ്പിൾ പച്ചടി റെഡി…

Keerthi