പ്ലം കഴിച്ചാൽ ഗുണങ്ങളേറെ

 പ്ലം കഴിച്ചാൽ ഗുണങ്ങളേറെ

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു ഫലമാണ് പ്ലം. മഴക്കാലത്ത് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇത്.പ്ലമ്മിൽ സോല്യുബിൾ ഫൈബർ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല, കരളിലെ കൊളസ്ട്രോളിന്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു.പ്ലമ്മിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, മറ്റ് പോഷകങ്ങൾ എന്നിവ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ ഫൈറ്റോകെമിക്കലുകൾ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതായി നിലനിർത്തുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാകട്ടെ പാർക്കിൻസൺസ് ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പ്ലമ്മിലെ നാരുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹസാധ്യതയും കുറയ്ക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ പക്ഷാഘാതസാധ്യത കുറയ്ക്കുന്നു. ഒപ്പം ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്തുന്നു.ബോൺഡെൻസിറ്റി നിലനിർത്താൻ ഏറ്റവും മികച്ച ഒന്നാണ് ഉണക്കിയ പ്ലം. പ്ലമ്മിൽ ധാരാളം ബോറോൺ അടങ്ങിയിട്ടുണ്ട്. ഇതാണ് ബോൺഡെൻസിറ്റി നിലനിർത്താൻ സഹായിക്കുന്നത്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ പ്ലമ്മിലടങ്ങിയ ഫ്ലവനോയ്ഡുകളും സഹായിക്കുന്നു.

Keerthi