കു​ടും​ബ വി​സ​യെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന

 കു​ടും​ബ വി​സ​യെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന

കു​ടും​ബ വി​സ​യെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന​യു​മാ​യി യു.​എ.​ഇ ഫെ​ഡ​റ​ൽ ​അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി. 10,000 ദി​ർ​ഹ​മെ​ങ്കി​ലും ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ അ​ഞ്ചു​ കു​ടും​ബാം​ഗ​ങ്ങ​ളെ സ്​​പോ​ൺ​സ​ർ ചെ​യ്യാ​ൻ ക​ഴി​യു എ​ന്നാ​ണ്​​ പു​തി​യ നി​ബ​ന്ധ​ന. ആ​റു​പേ​രു​ണ്ടെ​ങ്കി​ൽ 15,000 ദി​ർ​ഹം ശ​മ്പ​ള​മു​ണ്ടാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ നി​ല​വി​ൽ​വ​ന്ന യു.​എ.​ഇ കാ​ബി​ന​റ്റ്​ നി​യ​മ​പ്ര​കാ​രം ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ലി മു​ഹ​മ്മ​ദ്​ അ​ൽ ഷം​സി​യാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​യാ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ താ​മ​സ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്ക​ണം. ആ​റു​പേ​രി​ൽ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ജ​ന​റ​ൽ അ​പേ​ക്ഷ വി​ല​യി​രു​ത്തും. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ന്​ അ​നു​വാ​ദം ന​ൽ​കൂ. അ​ടു​ത്തി​ടെ അ​നു​മ​തി ന​ൽ​കി​യ 15ഒാ​ളം വി​സ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ബ​ന്ധ​ന​ക​ളും പു​തി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.