മാധ്യമ പ്രവർത്തകർക്ക്​ പെൻഷൻ ഫണ്ട് -മു​ഖ്യ​മ​ന്ത്രി

 മാധ്യമ പ്രവർത്തകർക്ക്​ പെൻഷൻ ഫണ്ട് -മു​ഖ്യ​മ​ന്ത്രി

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക പെ​ൻ​ഷ​ൻ ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. ഇ​തോ​ടെ കൂ​ടു​ത​ൽ​പേ​രെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കും. ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ച്ചാ​ലു​ട​ൻ പെ​ൻ​ഷ​ൻ വ​ർ​ധ​ന​യു​ടെ കാ​ര്യ​ത്തി​ലും കു​ടി​ശ്ശി​ക​യു​ടെ കാ​ര്യ​ത്തി​ലും പ​രി​ഹാ​ര​മു​ണ്ടാ​കും. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ​ര​സ്യ​യി​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക അ​ടു​ത്ത ബ​ജ​റ്റ് വി​ഹി​ത​ത്തി​ലൂ​ടെ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്‌, പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്‌. മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ വി​പു​ലീ​ക​രി​ക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ൽ കാ​ലാ​നു​സൃ​ത പ​രി​ഷ്ക​ര​ണം വ​രു​ത്തും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ബോ​ധ​വ​ത്​​ക​ര​ണ-​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കാ​നും കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും വ​കു​പ്പി​ലെ ഐ.​ഇ.​സി വി​ഭാ​ഗം വ​ഴി പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക്ക്‌ മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.