ഓപൺ സർവകലാശാല; ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര അ​പേ​ക്ഷ ഇന്ന് മുതൽ

 ഓപൺ സർവകലാശാല; ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര അ​പേ​ക്ഷ ഇന്ന് മുതൽ

കൊ​ല്ലം ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പു​തു​താ​യി അം​ഗീ​കാ​രം ല​ഭി​ച്ച ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ ബു​ധ​നാ​ഴ്ച മു​ത​ൽ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച്‌ 31ആ​ണ് അ​വ​സാ​ന തീ​യ​തി. അ​പേ​ക്ഷ​ക​ർ www.sgou. ac.in എ​ന്ന വെ​ബ്സൈ​റ്റി​ലെ apply for admission എ​ന്ന ലി​ങ്കി​ൽ കൊ​ടു​ത്തി​ട്ടു​ള്ള നി​ർ​ദേ​ശാ​നു​സ​ര​ണം അ​പേ​ക്ഷി​ക്ക​ണം. ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ ഫീ​സ് അ​ട​ക്കാ​ൻ ക​ഴി​യൂ.

അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു​ക​ഴി​യു​മ്പോ​ൾ അ​പേ​ക്ഷ​ക​ർ​ക്ക് കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​നു​ള്ള തീ​യ​തി അ​പേ​ക്ഷ​ക​ർ​ക്കു ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ർ​ട്ട​ലി​ലു​ണ്ട്‌. നാ​ല് ബി.​എ പ്രോ​ഗ്രാ​മു​ക​ളും ര​ണ്ട് എം.​എ പ്രോ​ഗ്രാ​മു​ക​ളു​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലു​ള്ള​ത്. ബി.​എ ഇ​ക്കോ​മി​ക്സ്, ബി.​എ ഹി​സ്റ്റ​റി, ബി.​എ ഫി​ലോ​സ​ഫി, ബി.​എ സോ​ഷ്യോ​ളോ​ജി, എം.​എ ഹി​സ്റ്റ​റി, എം.​എ സോ​ഷ്യോ​ളോ​ജി എ​ന്നി​വ​ക്കാ​ണ് ജ​നു​വ​രി – ഫെ​ബ്രു​വ​രി സെ​ഷ​നി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. പ​ഠി​താ​ക്ക​ൾ​ക്ക് ഒ​രു സെ​മ​സ്റ്റ​റി​ൽ 20 ഓ​ളം ക്ലാ​സു​ക​ൾ നേ​രി​ട്ട് ല​ഭി​ക്കും.

സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​നു പു​റ​മെ, എ​റ​ണാ​കു​ളം, പ​ട്ടാ​മ്പി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളും അ​വ​ക്കു കീ​ഴി​ൽ 14 ലേ​ണ​ർ സെ​ന്റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. info@sgou.ac.in/ helpdesk@sgou.ac.in എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ശ​യ​നി​വാ​ര​ണം ന​ട​ത്താം. ഫോൺ: 9188909901,9188909902.