നിലക്കടലയുടെ ആരോഗ്യഗുണങ്ങള്‍

 നിലക്കടലയുടെ ആരോഗ്യഗുണങ്ങള്‍

നി​ല​ക്ക​ടല നേ​ര​മ്പോക്കി​ന് ക​ഴി​ക്കു​ന്ന​വ​രാ​ണ് അ​ധി​ക​വും. എ​ന്നാല്‍ നി​ല​ക്ക​ടല നി​ത്യ​വും ഭ​ക്ഷ​ണ​ത്തില്‍ ഉള്‍​പ്പെ​ടു​ത്തി​യാല്‍പ​ല​താ​ണ് ഗു​ണ​ങ്ങള്‍. നി​ല​ക്ക​ട​ല​യില്‍ ഇ​രു​മ്പ്, കാ​ത്സ്യം, സി​ങ്ക് എ​ന്നിവ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ശാ​രീ​രിക ശ​ക്തിവര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മായ വി​റ്റാ​മിന്‍ ഇ​യും ബി6​ഉം നി​ല​ക്ക​ട​ല​യില്‍ ധാ​രാ​ള​മു​ണ്ട്.ഗര്‍​ഭി​ണി​കള്‍ നി​ല​ക്ക​ടല ക​ഴി​യ്ക്കു​ന്ന​ത് ഗര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​ക​ര​മായ വ​ളര്‍​ച്ച​യ്​ക്ക് സ​ഹാ​യി​ക്കും. നി​ല​ക്ക​ട​ല​യില്‍ അട​ങ്ങി​യി​ട്ടു​ള്ള ഒ​മേഗ 6 ചര്‍​മ്മ​ത്തെ മൃ​ദു​ല​വും ഈര്‍​പ്പ​മു​ള്ള​താ​യും നി​ല​നി​റു​ത്തും.

ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റീഓ​ക്സി​ഡ​ന്‍റുകള്‍ യൗ​വ​നംനി​ല​നി​റു​ത്തും. ദി​വ​സ​വും നി​ല​ക്ക​ടല കൃ​ത്യ​മായ അ​ള​വില്‍ക​ഴി​ച്ചാല്‍ ര​ക്ത​ക്കു​റ​വ് ഉ​ണ്ടാ​കി​ല്ല. എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ആ​വ​ശ്യ​മായ കാ​ത്സ്യം, വി​റ്റാ​മിന്‍ ഡി എ​ന്നിവ നി​ല​ക്ക​ട​ല​യില്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ന്ബ​ല​വും കാ​യി​ക​ശേ​ഷി​യും വര്‍​ദ്ധി​പ്പി​ക്കു​മെ​ന്ന​തി​നാല്‍ കായി​കാ​ദ്ധ്വാ​ന​ങ്ങ​ളില്‍ ഏര്‍​പ്പെ​ടു​ന്ന​വര്‍​ക്കും കാ​യി​ക​താ​ര​ങ്ങള്‍​ക്കും നി​ല​ക്ക​ടല അ​ത്യു​ത്ത​മ​മാ​ണ്. ദ​ഹ​ന​പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​മു​ള്ള എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാന്‍ നി​ല​ക്ക​ടല സ​ഹാ​യി​ക്കും.

Keerthi