പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍

 പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍

1 ആദ്യമേ തന്നെ പാദങ്ങള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകുക. എപ്പോഴും ചെരുപ്പ് ധരിക്കുക.
2 നാരങ്ങ പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ ചെളി, കറുത്തപാടുകളകലാനും വരണ്ട ചര്‍മം മാറാനും സഹായിക്കും.
3 മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്‌​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​
ഒരു ടേബിള്‍ സ്​പൂര്‍ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേര്‍ക്കുക. അതിലേക്ക്​ ഒരു സ്​പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്ബായി കാല്‍പാദം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലില്‍ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയില്‍ ഇത്​ മുന്ന്​
4 തവണ ആവര്‍ത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം.
ചൂടുവെളളത്തില്‍ ഒരല്‍പ്പം ഷാംപൂവും കല്ലുപ്പും ഇടുക. ഇതിലേക്ക് കുറച്ച്‌ സമയം പാദങ്ങള്‍ മുക്കിവെക്കാം.
5 ഉപ്പൂറ്റി മൃദുവുളളതാക്കാന്‍ അല്പം ഗ്ലിസറിനും പനിനീരം ചേര്‍ത്ത മിശ്രിതവും പുരട്ടാം.
6 വിണ്ടുകീറുന്നത് ഒഴിവാക്കാനായി ഇളംചൂടുവെള്ളത്തില്‍ ഉപ്പും പെട്രോളിയം ജെല്ലിയും ചേര്‍ത്ത വെളളത്തില്‍ കാല്‍ മുക്കുന്നത് നല്ലതാണ്.

Keerthi