ഓട്സ് പാൻ കേക്ക്

 ഓട്സ് പാൻ കേക്ക്

വേണ്ട ചേരുവകൾ
ഓട്സ് (പൊടിച്ചത്) – 1/2 കപ്പ്
പാൽ (ആൽമണ്ട് മിൽക്ക്)– 3 ടേബിൾ സ്പൂൺ
കറുവപ്പട്ട പൊടിച്ചത് – 1/4 ടീസ്പൂൺ
റോബസ്റ്റ പഴം – 1 എണ്ണം
ഉപ്പ്
എണ്ണ
മുട്ട – 1 എണ്ണം
മേപ്പിൾ സിറപ്പ് / തേൻ (ആവശ്യമെങ്കിൽ) – 1 ടീസ്പൂൺ
ഫ്ളാക്സ് സീഡ് പൊടി (മുട്ടയ്ക്കു പകരം – ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരക്കപ്പ് ഓട്സ് പൊടിച്ചത് എടുത്ത് അതിലേക്ക് റോബസ്റ്റ് പഴം ഒരെണ്ണം ചെറുതായി അരിഞ്ഞിടുക ശേഷം ഇതിലേക്കു കാൽ ടീസ്പൂൺ കറുവപ്പട്ട പൊടിച്ചതും വാനില എസ്സൻസും (ആവശ്യമെങ്കിൽ മാത്രം ചേർക്കുക) ഒരു മുട്ടയും മൂന്ന് ടേബിൾ സ്പൂൺ ആൽമണ്ട് മിൽക്കും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് മിക്സ് ചെയ്യുക. അതിനു ശേഷം സ്റ്റൗ കത്തിച്ച് ഫ്രൈയിങ് പാൻ വച്ച് കുറച്ചു നെയ്യ് പുരട്ടി ചൂടായ ശേഷം മാവൊഴിച്ച് വെന്തു വരുമ്പോൾ തിരിച്ചും മറിച്ചും വേവിച്ച് എടുക്കാം.മുട്ട ഉപയോഗിക്കാത്തവർക്ക് ഫ്ളാക്സ് സീഡ് 5 മിനിറ്റു വെള്ളത്തിൽ കുതിർത്തു മുട്ടയ്ക്കു പകരമായി ഉപയോഗിക്കാം.

Keerthi