മാതളത്തിന്റെ ഗുണങ്ങൾ
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങയുടെ ജ്യൂസ് സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധശേഷി വർധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്.
ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. അങ്ങനെയും ഹൃദയത്തിന്റെ ആരോഗ്യത്തിനായി മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.