മൂന്നാം മുന്നണി വേണ്ട ; കോണ്‍ഗ്രസ് പ്രമേയം
മൂന്നാം മുന്നണി വേണ്ടന്ന് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രമേയം. മുന്നണിയുടെ ഉദയം ബിജെപിക്കാവും നേട്ടമുണ്ടാക്കുകയെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ഐക്യത്തിന് കോണ്‍ഗ്രസ് തയ്യാറെന്നും സമാന മനസ്കരുമായി സഹകരിക്കുമെന്നും സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു. രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനും സംസ്ഥാനങ്ങളുടെ അധികാരം കവരാനുമുള്ള ശ്രമങ്ങളെ എതിര്‍ക്കുന്ന പ്രമേയം, ഗവർണർമാരുടെ അധികാര ദുർവിനിയോഗത്തെ വിമര്‍ശിക്കുന്നുമുണ്ട്. ആന്ധ്രക്കും ജമ്മു കശ്മീരിനുo പ്രത്യേക പദവി എന്നതിനെയും പ്രമേയം പിന്തുണക്കുന്നു. മുൻ അധ്യക്ഷൻമാരും പ്രധാനമന്ത്രിമാരും പ്രവർത്തക സമിതിയിൽ അംഗങ്ങളാകും എന്ന ഭരണഘടന ഭേദഗതിയും പ്ലീനറി പാസാക്കി.