താരൻ അകറ്റാൻ 3 പായ്ക്കുകൾ
1 തൈര്–അരക്കപ്പ്
തേൻ – ഒരു ടീസ്പൂൺ
നാരങ്ങാനീര്– ഒരു ടീസ്പൂൺ
ഇതു നന്നായി മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകുക.
2 തൈര്– മൂന്നു ടീസ്പൂൺ
മയോണൈസ്– ഒരു ടീസ്പൂൺ
കറ്റാർവാഴ നീര്– ഒരു ടീസ്പൂൺ
മൂന്നും കൂടി നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക.
3 നെല്ലിക്ക പൊടിച്ചത്– രണ്ടു ടീസ്പൂൺ
ആര്യവേപ്പില പൊടിച്ചത്– ഒരു ടീസ്പൂൺ
ചീവയ്ക്ക കുതിർത്ത് അരച്ചത്– രണ്ടു ടീസ്പൂൺ
മിശ്രിതം തലയോട്ടിയിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.