ഓട്സ് കഴിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രമേഹരോഗികൾക്ക് പ്രാതലിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് ഓട്സ്. ഇത് പോഷകഗുണമുള്ളതും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പുവരുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ് സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധർ പറയുന്നു.
ചിയ, ഫ്ളാക്സ് സീഡുകൾ, ബദാം, വാൽനട്ട്, സൂര്യകാന്തി വിത്തുകൾ എന്നിവ ചേർത്ത് ഓട്സ് കഴിക്കുന്നത് ഏറെ നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താൻ കറുവപ്പട്ട പൊടി ചേർക്കുക. തേൻ, ശർക്കര, മേപ്പിൾ സിറപ്പ്, പഞ്ചസാര തുടങ്ങിയവ ചേർക്കുന്നത് ഒഴിവാക്കുക. ഈന്തപ്പഴം, ഉണക്കമുന്തിരി, ക്രാൻബെറി, അത്തിപ്പഴം തുടങ്ങിയ ഉണങ്ങിയ പഴത്തിന്റെ ഒരു ചെറിയ ഭാഗം ചേർക്കാം. മാത്രമല്ല ഓട്സ് ഉപ്പുമാവായോ ദോശയായോ പ്രാതലിൽ ഉൾപ്പെടുത്താവുന്നതാണ്.