ചൈനീസ് പ്രസിഡന്റുമായി നേരിട്ട് ച‍ര്‍ച്ച നടത്താൻ താൽപര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ്

 ചൈനീസ് പ്രസിഡന്റുമായി നേരിട്ട് ച‍ര്‍ച്ച നടത്താൻ താൽപര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമര് സെലന്സ്കി. റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെയാണ് സെലൻസ്കിയുടെ നീക്കം. യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് സാമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും ചൈന ആവശ്യപ്പെട്ടത്. അതിനിടെ യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങി പത്താം തവണയാണ് റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത്.