കഴുത്ത് സുന്ദരമാകാൻ 4 പായ്ക്കുകൾ

 കഴുത്ത് സുന്ദരമാകാൻ  4 പായ്ക്കുകൾ

.പഴം ഉടച്ചത്– രണ്ടു ടീസ്പൂൺ
ഒലിവ് ഓയിൽ– ഒരു ടീസ്പൂൺ
പായ്ക്ക് കഴുത്തിലിട്ട് ഉണങ്ങിത്തുടങ്ങുമ്പോൾ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

.മുട്ടയുടെ വെള്ള– ഒന്ന്
തേൻ – ഒരു ടീസ്പൂൺ
മിശ്രിതം കഴുത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക.

.ആൽമണ്ട് പൊടിച്ചത്– ഒരു ടീസ്പൂൺ
പാൽ– രണ്ട് ടീസ്പൂൺ
ആൽമണ്ടും പാലും പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ പുരട്ടി അര മണിക്കൂറിനു ശേഷം മസാജ് ചെയ്തു കഴുകുക. കഴുത്തിലെ മൃതകോശങ്ങൾ മാറിക്കിട്ടും.

.മുന്തിരി നീര്– ഒരു ടീസ്പൂൺ
വിനാഗിരി– അര ടീസ്പൂൺ
പനിനീര്– അര ടീസ്പൂൺ
മിശ്രിതം കഴുത്തിൽ പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. കഴുത്തിലെ കറുപ്പുനിറം മാറും.

Keerthi