ശരീരഭാരം നിയന്ത്രിക്കാൻ മുട്ട
ശരീരഭാരം നിയന്ത്രിക്കാനായി പ്രയത്നിക്കുന്നവര്‍ വണ്ണം കൂടുന്നതിന് സഹായകമായ പല ഭക്ഷണപദാര്‍ത്ഥങ്ങളും ആഹാരത്തില്‍ നിന്നും ഒഴിവാക്കാറുണ്ട്.പലപ്പോഴും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്ന ഒന്നാണ് മുട്ട. പക്ഷേ ശരീരഭാരം നിയന്ത്രിക്കുന്നവര്‍ക്ക് ഭയമില്ലാതെ തന്നെ കഴിക്കാവുന്ന ഒന്നാണ് മുട്ട .പ്രോട്ടീന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്ബ്, റൈബോഫ്ലേവിന്‍, കോളിന്, ആന്റി ഓക്സിഡന്റുകള്‍, ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവയാല്‍ സമൃദ്ധമാണ് മുട്ടകള്‍.
അതിനാല്‍ തന്നെ ഭാരനിയന്ത്രണം കൂടാതെ പേശീ വളര്‍ച്ച, തലച്ചേറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുക, പേശികളുടെ വളര്‍ച്ച എന്നിവയ്ക്കും മുട്ടയിലെ പോഷകങ്ങള്‍ സഹായകരമാണ്.തടി കുറയ്ക്കാന്‍ ആഗ്രഹമുള്ളവരും ഇതിനായി ജിമ്മില്‍ പോകുന്നവരും ഉപയോഗിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിലെ പ്രോട്ടീനുകള്‍ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടാന്‍ കൂടുതല്‍ സമയമെടുക്കുന്നതാണ് . അതിനാല്‍ തന്നെ ഇത് കഴിച്ച് കഴിഞ്ഞാല്‍ കുറേയേറെ സമയത്തേയ്ക്ക് വിശപ്പ് അനുഭവപ്പെടില്ല എന്ന ഗുണവുമുണ്ട്. മുട്ട ഓംലറ്റായും പുഴുങ്ങിയും ബുള്‍സൈ ആയും പൊരിച്ചുമെല്ലാം കഴിയ്ക്കാവുന്നതാണ്.
പോച്ച്ഡ് എഗ് മറ്റൊരു വഴിയാണ്. തിളച്ച വെള്ളത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് വേവിച്ചെടുക്കുന്ന രീതിയാണിത്. ഇത് തടി കുറയ്ക്കാന്‍ വളരെ നല്ലതാണ്.എണ്ണ അധികം ഉപയോഗിക്കാതെയുള്ള ഭക്ഷണക്രമമാണ് ശരീരഭാരം നിയന്ത്രിക്കാനായി ഉത്തമം. എന്നാല്‍ മുട്ട പാചകം ചെയ്യാനായി എണ്ണ ഉപയോഗിക്കുന്നുവെങ്കില്‍ അതിനായി വെളിച്ചെണ്ണ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് . കാരണം തടി കുറയ്ക്കാനായി പിന്തുടരുന്ന കീറ്റോ ഡയറ്റിലെ പ്രധാനിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയ്ക്ക് പകരമായി ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്.