വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതോ?

 വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതോ?

പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. തലേന്ന് രാത്രി ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേന്ന് രാവിലെ ഉപയോഗിക്കും മുൻപ് ചൂടാക്കിയശേഷം ഈ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റുമെന്ന് ആയുർവേദ വിദ​​ഗ്ധർ പറയുന്നു. ഉലുവയിലെ ആൽക്കലോയ്ഡുകളുടെ സാന്നിധ്യമാണ് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നത്. ∙ ശരീരഭാരം കുറയ്ക്കാംഅമിത ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ തീർച്ചയായും രാവിലെ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ ശരീരത്തിലെ ഉപാപചയനിരക്ക് വർധിപ്പിക്കുകയും ശരീരതാപനില ഉയർത്തുകയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഉലുവ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ലയിക്കുന്ന നാരുകൾ ഹൃദയത്തിനും നല്ലതാണ്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന തെറ്റായ രക്തം കട്ടപിടിക്കുന്നത് തടയാനും ഇത് സഹായിക്കുന്നു. ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ കുതിർത്ത വെള്ളം ഏറെ ഗുണം ചെയ്യും. ആന്റിബാക്ടീരിയൽ, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഡയോസ്ജെനിൻ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്. ഇതാണ് മുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്.