വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു
മകളുടെ സ്കൂൾ വാർഷികത്തിന് പങ്കെടുക്കാനായി പോകാനിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ബിന്ദു കുമാരിയാണ് ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അയൽവാസിക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടറിന്റെ പിൻസീറ്റിലാണ് ബിന്ദു ഇരുന്നത്. ലോറിക്കടിയിൽപ്പെട്ടാണ് മരണം. സംഭവത്തിൽ ടിപ്പർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.