പശ്ചിമ കൊച്ചി കുടിവെള്ള വിതരണം; ട്രയൽ റൺ മാറ്റിവച്ചു
കൊച്ചിയിലെക്ക് പാഴൂരിൽ നിന്നുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന രണ്ടാം മോട്ടോറിൻ്റെ ട്രയൽ റൺ മാറ്റിവെച്ചു. തിങ്കളാഴ്ച ട്രയൽ റൺ നടത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മൂന്നാം മോട്ടോറിൻ്റെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും.
അതേസമയം പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലഭരണകൂടം ഫോർട്ട് കൊച്ചി വെളി മൈതാനത്ത് കൺട്രോൾ റൂം തുറന്നു. മരടിൽ നിന്നുള്ള വെള്ളമാണ് ഇവിടെ വിതരണം ചെയ്യുക. ഇതിനിടെ തകരാറിലായ രണ്ട് മോട്ടോറുകളിലൊന്നിൻ്റെ ട്രയൽ റൺ ഇന്ന് നടത്തും. പരീക്ഷണം വിജയമായാൽ ഉടൻ ജലവിതരണം പുനരാരംഭിക്കും.