ആലപ്പുഴയില്‍ വീണ്ടും റിസോര്‍ട്ട് പൊളിക്കല്‍

 ആലപ്പുഴയില്‍ വീണ്ടും റിസോര്‍ട്ട് പൊളിക്കല്‍

ആലപ്പുഴ ജില്ലയില്‍ എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് പൊളിക്കാന്‍ തീരുമാനം. ഒളവയപ്പ് കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മാണെന്ന കണ്ടെത്തലൈൻ തുടർന്നാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നൽകിയത്. ഒരു മാസത്തിനകം റിസോര്‍ട്ട് പൊളിക്കണമെന്നാണ് ഉത്തരവ്.

റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മിച്ച വെള്ളത്തില്‍ ഒഴുകി നടക്കുന്ന ഒന്‍പതോളം കോട്ടേജുകളും മത്സ്യബന്ധനത്തെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികളാണ് പരാതിയുമായി ആദ്യം രംഗത്ത് വന്നത്. തുടര്‍ന്ന് പഞ്ചായത്ത് റിസോര്‍ട്ടിന് സ്‌റ്റോപ് മെമോ കൊടുത്തതോടെ റിസോര്‍ട്ട് ഉടമകള്‍ ഹൈകോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് ജില്ലാ കളക്ടറോട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കളക്ടറുടെ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തുകയായിരുന്നു.