11 പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു മരണം

 11 പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു മരണം

കംബോഡിയയിൽ 11 പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. ബുധനാഴ്ച H5N1പക്ഷിപ്പനി വൈറസ് ബാധിച്ച് 11 വയസുകാരി മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിറ്റാണ്ടുകളിൽ ഇതാദ്യമായി വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ തുടങ്ങി എന്ന ആശങ്കയും ലോകാരോഗ്യ സംഘടന ശക്തമായിട്ടുണ്ട്. സ്ഥിരീകരിക്കപ്പെട്ടവരിൽ നാല് പേരിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയതായി എന്നാണ് പ്രാദേശിക പത്രമായ ഖെമർ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വരാനായി കാത്തിരിക്കുകയാണെന്നും വിദ​ഗ്ധർ പറയുന്നു. കുട്ടിയുമായി സമ്പർക്കം പുലർത്തിയിരുന്ന 12 പേരുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. പക്ഷിപ്പനി എന്ന് വിളിക്കുന്ന എച്ച്5 എൻ1 ആദ്യമായി കോഴികളിൽ കണ്ടെത്തിയത് 1959-ൽ സ്‌കോട്ട്ലാൻഡിൽ ആയിരുന്നു. പിന്നീട് 1996-ൽ ഇത് ചൈനയിലും ഹോങ്കോംഗിലും കണ്ടെത്തി.. 1997- ൽ ആയിരുന്നു ഇതാദ്യമായി മനുഷ്യനിൽ കണ്ടെത്തിയത്.