ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യുവാവിന് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം

 ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യുവാവിന് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം. വിഷ്ണുവിന് തിങ്കളാഴ്ച്ച വരെ പൊലീസ് സംരക്ഷണം നൽകണമെന്ന് കൊട്ടിയം എസ് എച്ച് ഒ ക്കാണ് കോടതി നിർദേശം നൽകിയത്. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ സർക്കാരിനോട് കോടതി നിലപാട് തേടി.