ഉപ്പ് കൂടിയാൽ കുറയ്ക്കാൻ 7 വഴികൾ

 ഉപ്പ് കൂടിയാൽ കുറയ്ക്കാൻ 7 വഴികൾ

1 തൊലികളഞ്ഞ് വൃത്തിയാക്കിയ ഒരു ഉരുളക്കിഴങ് പല കഷണങ്ങളാക്കി ഉപ്പുകൂടിയ കറികളിൽ നിക്ഷേപിക്കുക. 20 മിനിറ്റ് അനക്കാതെ വച്ചേക്കണം. അധികമായ ഉപ്പെല്ലാം ഉരുളക്കിഴങ്ങ് വലിച്ചെടുത്തോളും. ഒന്നു കൂടി ഉപ്പുനോക്കി വിളമ്പാം.

2 അരിപ്പൊടി കുഴച്ച് അഞ്ചോ ആറോ ചെറിയ ഉരുളകളാക്കി കറികളിൽ ഇടുക. ഉപ്പ് വലിച്ചെടുക്കാൻ പ്രത്യേക കഴിവാണ് അരിപ്പൊടി ഉരുളകൾക്ക്. ഉപ്പു കുറഞ്ഞു പോയാൽ വീണ്ടും ചേർക്കണം, സൂക്ഷിച്ച്.

3 കറികളിലെ അധിക ഉപ്പ് രസത്തെ നിർവീര്യമാക്കുകയാണ് ഫ്രഷ് ക്രീം ചെയ്യുന്നത്. കറികളിൽ കൊഴുപ്പു കൂട്ടി ഉപ്പ് രസത്തെ ഇല്ലാതാക്കും ഫ്രഷ് ക്രീം.

4 ഒരു ടീസ്പൂൺ സാധാരണ തൈര് കറിയിൽ ചേർ‌ത്ത് അൽപനേരം പാചകം ചെയ്യണം. അധിക ഉപ്പ് മാറും.

5 രണ്ടു ടീസ്പൂൺ പാൽ ഒഴിച്ച് പാകം ചെയ്താലും മതി ഉപ്പ് മാറാൻ. ഉപ്പുരസം മാറുമെന്നു മാത്രമല്ല, കറിയുടെ മൊത്തത്തിലുള്ള രുചികളെ ഒന്നു ബാലൻസ് ചെയ്തു നിർത്താനും പാൽ ഉപകരിക്കും.

6 ഒരു ചെറിയ സവാള രണ്ടോ മൂന്നോ ആയി അരിഞ്ഞ് കറിയിൽ ചേർക്കുക. പച്ചയ്ക്കോ എണ്ണയിൽ വറുത്തു കോരിയോ സവാള ഇടാം. അഞ്ചു മിനിറ്റിനു ശേഷം സവാള മാറ്റണം. പെട്ടെന്നു മാറ്റിയെടുക്കാം അധിക ഉപ്പിനെ.

7 വിനാഗിരിയും പഞ്ചസാരയും ഒരോ ടേബിൾ സ്പൂൺ വീതം ചേർത്തിളക്കിയേക്കണം. വിനാഗിരിയുടെ ചവർപ്പും പഞ്ചസാരയുടെ മധുരവും ചേർന്നുള്ള ആക്രമണത്തിൽ അധികം നിൽക്കുന്ന ഉപ്പുരസം പരാജയം സമ്മതിക്കും.

Keerthi