ബിഎസ് യെദിയൂരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു
കർണാടക രാഷ്ട്രീയത്തിലെ നിർണായക ശക്തിയും ഏറെക്കാലം ബിജെപിയുടെ അമരക്കാനുമായിരുന്ന ബിഎസ് യെദിയൂരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യെദിയൂരപ്പയുടെ പ്രഖ്യാപനം. ഈ തെരഞ്ഞെടുപ്പിന് മുമ്പേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാലും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
ബിജെപിയുടെ കർണാടക ഘടകത്തിന്റെ ലിംഗായത്ത് മുഖമായ യെദിയൂരപ്പ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നാല് തവണ മുഖ്യമന്ത്രിയായ ഏക നേതാവാണ്. വെള്ളിയാഴ്ചയാണ് അദ്ദേഹം അവസാനമായി നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കർണാടക ജനതയെ സേവിക്കാനാണ് താൻ ഒരോ ദിവസവും ചെലവഴിക്കുന്നതെന്ന് വികാരനിർഭരമായ പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു.