പാവയ്ക്കയുടെ മധുരിക്കുന്ന ഗുണങ്ങള്‍

 പാവയ്ക്കയുടെ മധുരിക്കുന്ന ഗുണങ്ങള്‍

ക​യ്പ് രു​ചി​യാ​യ​തി​നാല്‍ കൂ​ടു​തല്‍ പേര്‍​ക്കും പാ​വ​യ്​ക്ക ക​ഴി​ക്കാന്‍ ഇ​ഷ്​ട​മി​ല്ല. എ​ന്നാല്‍ പാ​വ​യ്​ക്ക​യു​ടെ ഗു​ണ​ങ്ങ​ള​റി​ഞ്ഞാല്‍ ഇ​ത് ആ​രോ​ഗ്യ​ത്തി​ന് മ​ധു​ര​മാ​ണ് സമ്മാ​നി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കും. നി​ര​വ​ധി ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ളും വി​റ്റാ​മി​നു​ക​ളും പാ​വ​യ്​ക്ക​യില്‍ അട​ങ്ങി​യി​ട്ടു​ണ്ട്. ആ​സ്മ, ജ​ല​ദോ​ഷം, ചുമ എ​ന്നി​വ​യ്​ക്ക് ആ​ശ്വാ​സം നല്‍​കാന്‍ പാ​വ​യ്​ക്ക​യ്ക്ക് ക​ഴി​വു​ണ്ട്. പാ​വ​യ്ക്ക​യു​ടെ ഇ​ല​യും കാ​യും അ​ണു​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാന്‍ സഹായകമാണ്. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ്ക്കാന്‍ ഉത്തമമായ പാ​വ​യ്​ക്കയില്‍ അടങ്ങിയിട്ടുള്ള നാ​രു​കള്‍ ദ​ഹന പ്ര​ക്രിയ സു​ഗ​മ​മാ​ക്കും.

ശ​രീ​ര​ത്തില്‍ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള കൊ​ഴു​പ്പി​നെ ഇ​ല്ലാ​താ​ക്കു​ക​യും അ​തു​വ​ഴി ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും പാ​വ​യ്ക്ക സ​ഹാ​യി​ക്കും. റൈ​ബോ​ഫ്​ളേ​വിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, ത​യാ​മിന്‍, സി​ങ്ക്, ഫോ​ളി​യേ​റ്റ് തു​ട​ങ്ങിയ ഘ​ട​ക​ങ്ങള്‍ പാവ​യ്​ക്ക​യി​ലു​ണ്ട്. പാ​വ​യ്​ക്ക​യ്​ക്ക് താ​ര​നും ശി​രോ​ചര്‍​മ​ത്തി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ളും അ​ക​റ്റാന്‍ കഴി​വു​ണ്ട്. കൂ​ടാ​തെ മു​ടി​ക്കു തി​ള​ക്ക​വും മൃ​ദു​ത്വ​വും നല്‍​കാ​നും മു​ടി കൊ​ഴി​ച്ചില്‍ അ​ക​റ്റാ​നു​മെ​ല്ലാം പാ​വ​യ്​ക്ക സ​ഹാ​യി​ക്കു​ന്നു​ണ്ട്.

Keerthi