ആരോഗ്യത്തിനും ബുദ്ധിക്കും ബദാം കഴിക്കാം
ആരോഗ്യവും ബുദ്ധിയും ഒരുമിച്ച് നേടിയ വ്യക്തിയാകുക എന്നതാണ് എല്ലാവരുടേയും ആഗ്രഹം. ഇതിന് ഭക്ഷണക്രമത്തില്‍ ബദാം ഉള്‍പ്പെടുത്തുക. വിറ്റാമിന്‍, മഗ്നീഷ്യം, പ്രോട്ടിന്, ഫാറ്റി ആസിഡ്, നാരുകള്‍, മിനറല്‍സ്, ആന്റി ഓക്സിഡന്റ്എന്നിവയാല് സമ്പന്നമാണ് ബദാം. ദിവസവും അഞ്ച് ബദാം വീതംകഴിക്കാം. ഗുണം കേട്ടോളൂ. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ബദാം മികച്ച ഭക്ഷണമാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇകോശങ്ങളെ സംരക്ഷിക്കും.
ഉയര്‍ന്ന അളവില്‍ നല്ലകൊളസ്ട്രോള്, പ്രോട്ടിന്, മാഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം നല്‍കും. മഗ്നീഷ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. ശരീരഭാരം കുറയ്ക്കാന്‍ ബദാം കഴിക്കാം. ഓര്‍മ്മ, ബുദ്ധി, എല്ലുകളുടെയും പല്ലുകളുടെയും ബലം, രോഗപ്രതിരോധശേഷി എന്നിവ വര്‍ദ്ധിപ്പിക്കും. ചര്‍മ്മത്തിന്റെ തിളക്കവും ഭംഗിയും വര്‍ധിപ്പിക്കാന്‍ ബദാമിന് പ്രത്യേക കഴിവുണ്ട്. നിത്യവും ബദാം കഴിക്കുന്നവര്‍ക്ക് ചര്‍മ്മത്തെ വേഗത്തില്പ്രായം ബാധിക്കില്ല.