റോഡിലെ കേബിളുകള്‍ പത്ത് ദിവസത്തിനകം നീക്കം ചെയ്തിരിക്കണം; ഇടപെട്ട് ഹൈക്കോടതി

 റോഡിലെ കേബിളുകള്‍ പത്ത് ദിവസത്തിനകം നീക്കം ചെയ്തിരിക്കണം; ഇടപെട്ട് ഹൈക്കോടതി

കൊച്ചിയില്‍ അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി പത്ത് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി. കേബിളുകള്‍ ആരുടേതാണെന്നറിയാന്‍ ടാഗ് ചെയ്യണമെന്നും കെഎസ്ഇബിക്കും കോര്‍പറേഷനും കോടതി നിര്‍ദേശം നല്‍കി.

കൊച്ചിയില്‍ നിരവധി പേര്‍ക്കാണ് റോഡുകളില്‍ അലക്ഷ്യമായി കിടക്കുന്ന കേബിള്‍ കുരുങ്ങി അപകടമുണ്ടാകുന്നത് ചൊവ്വാഴ്ച കേബിള്‍ കുരുങ്ങി അപകടത്തിൽപെട്ട് കാലിനും കഴുത്തിനും പരുക്കേറ്റ അഭിഭാഷകനായ കുര്യന്‍ ചികിത്സയിലാണ്. അതേസമയം പൊട്ടിവീണ കേബിളുകള്‍ കെഎസ്ഇബിയുടേതെന്നും ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നുമാണ് കൊച്ചി മേയര്‍ എം അനില്‍ കുമാറിന്റെ വിശദീകരണം. തദേശ സ്ഥാപനങ്ങളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മേയര്‍ പറഞ്ഞു.