സമഗ്ര ശിക്ഷാ കേരളം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ സമരം ഒത്തുതീർപ്പായി
സമഗ്ര ശിക്ഷാ കേരളം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ 37 ദിവസം നീണ്ടുനിന്ന സമരം വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായി. ചർച്ചയിൽ അധ്യാപകരുടെ ശമ്പളം 15,000 രൂപയാക്കി ഉയർത്താൻ ധാരണ ആയി. മൂന്നുമാസത്തെ കുടിശ്ശിക 10,200 രൂപ ഇവർക്ക് നൽകും. ജോലി ചെയ്യേണ്ട ദിവസങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം ആക്കി. ഒരു സ്കൂളിൽ മാത്രം പോയാൽ മതി. സംസ്ഥാന സർക്കാർ പി എഫ് വിഹിതം 1800 രൂപ നൽകും. ചർച്ചയിൽ പൂർണ്ണ തൃപ്തരല്ലെന്നും സർക്കാരിന്റെ ചില സാഹചര്യങ്ങളും പരിഗണിക്കേണ്ടി വന്നെന്നും സമരം ചെയ്യുന്ന അധ്യാപകർ പറഞ്ഞു.