പവൻ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അടുത്ത വാദം കേൾക്കുന്നത് വരെ ഹർജിക്കാരന് ഇടക്കാല ജാമ്യം അനുവദിച്ചതായി കോടതി വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ നിന്നും പവൻ ഖേരയെ അസം പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
കോടതിയിൽ വാദം കേട്ട ശേഷം ഇടക്കാല ജാമ്യം അനുവദിച്ച കോടതി എഫ്‌ഐആറുകൾ ഏകീകരിക്കണമെന്ന ഹർജിയിൽ അസം-യുപി പൊലീസുകൾക്ക് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് അസമില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.