2000 കുപ്പി മദ്യം മോഷ്ടിച്ചു; സഹോദരങ്ങള്‍ പിടിയില്‍
ഇരണിയലിൽ തമിഴ്നാട് ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്ന സഹോദരങ്ങൾ പിടിയിൽ. കന്യാകുമാരി കയത്താർ അമ്മൻ കോവിൽ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകൻ മംഗളരാജും (38), അനുജൻ കണ്ണനും (32) ആണ് പിടിയിലായത്.
പ്രതികളുടെ കൈവശം നിന്ന് 380 മദ്യകുപ്പികളും 2,50,000 രൂപയും രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തു. കാറിൽ മാധ്യമ പ്രവർത്തകൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു മീഡിയ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.