റഷ്യൻ മാധ്യമപ്രവർത്തകന് തടവ് ശിക്ഷ

 റഷ്യൻ മാധ്യമപ്രവർത്തകന് തടവ് ശിക്ഷ

യുക്രേനിയൻ കുട്ടികളെ മുക്കിക്കൊല്ലാൻ ആഹ്വാനം ചെയ്ത റഷ്യൻ ടിവി അവതാരകന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുക്രൈനിലെ കോടതി. യുദ്ധത്തെ അനുകൂലിച്ച അവതാരകൻ ആന്റൺ ക്രാസോവ്‌സ്‌കിക്കാണ് വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തു, യുക്രൈന്റെ ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്നതിന് വാദിച്ചു എന്നീ വകുപ്പുകൾ ചുമത്തി കോടതി ശിക്ഷ വിധിച്ചത്. നിലവിൽ ക്രാസോവ്‌സ്‌കി ഒളിവിലാണ്.

ഒക്ടോബറിലായിരുന്നു റഷ്യക്കാരെ അധിനിവേശക്കാരായി കാണുന്ന യുക്രേനിയൻ കുട്ടികളെ ശക്തമായ ഒഴുക്കുള്ള നദിയിലേക്ക് നേരിട്ട് എറിയേണ്ടതാണ് എന്ന ക്രാസോവ്സ്കിയുടെ വിവാദ പ്രസ്താവന. സംഭവത്തിൽ ക്രാസോവ്സ്കി പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും വിവാദ പരാമർശങ്ങളുടെ പേരിൽ അദ്ദേഹം ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.