ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന് ചില പൊടിക്കൈകൾ
ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ടുകള്‍ മൃദുവാകാന്‍ സഹായിക്കും. വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ചയും വിണ്ടുകീറലും മാറാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഇത് ചെയ്താല്‍ ഫലം ലഭിക്കും. അവക്കാഡോ ബട്ടര്‍ പുരട്ടുന്നതും ചുണ്ടുകളുടെ വരൾച്ച മാറാനും വിണ്ടുകീറുന്നത് തടയാനും സഹായിക്കും. അൽപം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കറ്റാർവാഴ ജെൽ ചേർത്ത് ചുണ്ടിൽ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളിലെ വരള്‍ച്ച മാറാന്‍ സഹായിക്കും.